ഒരു സ്ത്രീ ആർത്തവസമയത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാഡുകൾ ഉണ്ടാക്കുന്ന മാലിന്യം ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിനേക്കാൾ അധികമാണ്. ഇതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വേറെയും. ഗ്രീൻ മെൻസ്ട്രേഷനെ കുറിച്ചും മെൻസ്ട്രൽ കപ്പുകൾ, ക്ലോത്ത് പാഡുകൾ തുടങ്ങി പ്രകൃതി സൗഹൃദമായ ആർത്തവരീതികളെ കുറിച്ചും നമ്മൾക്ക് അവബോധ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനി ഗ്രീനാകട്ടെ ആർത്തവവും!