എലിനോര്‍ റിമ്പോയെന്ന ഫ്രഞ്ച് ഗവേഷക സര്‍ക്കസിന്റെ ഉറവിടം തേടിയാണ് ഇന്ത്യയില്‍ എത്തിയത്. അപ്പോഴാണ് എലിനോര്‍ സര്‍ക്കസ് തുടങ്ങിയത് തലശേരിയില്‍ നിന്നാണെന്ന് അറിഞ്ഞത്. 

തലശേരിയില്‍ എത്തിയ എലിനോര്‍ സർക്കസിനേക്കുറിച്ചുള്ള ​ഗവേഷണങ്ങൾക്കൊപ്പം മലയാളം പഠിച്ചു. മലയാള സിനിമകൾ കാണും, മലയാളം പറയും. ചുരുക്കിപ്പറഞ്ഞാൽ എലിനോർ ഇന്ന്  അടിമുടിയൊരു മലയാളിയായി മാറിയിരിക്കുകയാണ്.