അപ്രതീക്ഷിതമായെത്തിയ രോഗം കാഴ്ച നഷ്ടപ്പെടുത്തിയപ്പോള്‍ തളരാതെ ജീവിതവഴി മാറ്റിയെഴുതുകയാണ് ഡോ.രശ്മി പ്രമോദ് ചെയ്തത്. ജീവന്യം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ എന്നപേരില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ജീവിതം മാറ്റിവെച്ചിരിക്കയാണ് ഡോ.രശ്മി

കോഴിക്കോട് കൊയിലാണ്ടി ഡോ. ഭാസ്കരന്റേയും തങ്കത്തിന്റേയും മൂത്തമകളാണ് രശ്മി. പ്രീഡി​ഗ്രിക്കു ശേഷം കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ബി.എ.എം.എസ് ബിരുദം നേടി. സുൽത്താൻ ബത്തേരിയിൽ 2002 മുതൽ 2004 വരെ സ്വകാര്യ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. 2004 ലുണ്ടായ ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് രശ്മിയുടെ കാഴ്ച നഷ്ടപ്പെടുന്നത്.