ബൈക്ക് മോഷ്ടാക്കളായ മൂന്ന് യുവാക്കളെ ഒന്നര കിലോമീറ്ററോളം ഓടിച്ച് പിടികൂടിയ ഡെൽസിയാണ് ഇപ്പോൾ താരം. തലേന്ന് കടയിൽ വന്ന് ബിരിയാണി വാങ്ങാൻ വന്ന് പറ്റിക്കാൻ നോക്കിയ അതേ യുവാക്കളെ പിറ്റേന്ന് സംശയാസ്പദമായി വീണ്ടും കണ്ടു. പിന്നെ ഒന്നും നോക്കാതെ ഒടുവിൽ അവരെ ഓടിച്ച് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു തിരുവാങ്കുളത്തെ ഡെൽസി.