മൃതദേഹങ്ങളുടെ ചിത്രമെടുക്കുന്ന ജോലി ചെയ്യുകയാണ് ബിന്ദു. പഴക്കമുള്ള പുഴുവരിച്ച മൃതദേഹങ്ങള്‍ ഫോട്ടോ എടുത്തിട്ടു വരുമ്പോള്‍ ചോറിലൊക്കെ പുഴുവരിക്കുന്നതായി തോന്നും. ഇതുവരെയും 1000-ല്‍ അധികം മൃതദേഹങ്ങളുടെ ചിത്രം എടുത്തിട്ടുണ്ട്. ഓട്ടിസം ബാധിച്ച ഒരു കുഞ്ഞുണ്ട് ബിന്ദുവിന് ജോലിക്കു പോകുമ്പോള്‍ കുഞ്ഞിനെ കട്ടിലിലോ ജനലിലോ കെട്ടിയിട്ടിട്ടാണ് പോകുന്നത്. ഈ ജോലി ചെയ്യാന്‍ ഈശ്വരന്‍ നിയോഗിച്ചപോലെയാണ് തോന്നുന്നതെന്നും മരണം വരെ ഇത് തുടരണം എന്നാണ് ആഗ്രഹം എന്നും ബിന്ദു പറയുന്നു.