സൗഹൃദവഴിയില്‍ വിജയത്തേരേറി ഹംനയും സ്വാതിയും

ഹംനയുടെയും സ്വാതിയുടെയും വിജയത്തിന് മധുരം കൂടുതലാണ്. ഒന്നിച്ചുകണ്ട സ്വപ്നത്തിലേക്കായി ഒരുമിച്ച് തന്നെ മുന്നേറാനായതിന്റെ മധുരം.കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ ഇരുവരും സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ്. 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹംന കരസ്ഥമാക്കിയത് 28-ാം റാങ്കാണ്. ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറാണ് ഹംന. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ സൂപ്രണ്ടായിരുന്ന ഡോ.ടി.പി.അഷ്റഫിന്റെയും ഫിസിയോളജിയില്‍ അഡീഷണല്‍ പ്രൊഫസറായ ജോഹ്റയുടെയും മകള്‍.

സ്വാതിക്ക് 635-ാം റാങ്കാണ്. കോഴിക്കോട് എന്‍ ഐ ടിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസില്‍ പരിശീലനം നേടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച എന്‍ജിനീയര്‍ ശ്രീകുമാറാണ് അച്ഛന്‍. അമ്മ ഗീത. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.