കഴിഞ്ഞ ഒരുവർഷമായി കോവിഡ് മഹാമാരി മൂലം അധ്യയനവർഷം നിലച്ചിരിക്കുകയാണ്. ഏറ്റവുമധികം മാറ്റങ്ങളുണ്ടായതും കുട്ടികളുടെ ജീവിതത്തിലാണ്. വീട്ടിനകത്ത് തളച്ചിടപ്പെട്ട അവസ്ഥ മിക്ക കുട്ടികളിലും മാനസിക സമ്മർദം ഉയർത്തി. കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സമ്മർദം എങ്ങനെ നിയന്ത്രിക്കാമെന്ന് പങ്കുവെക്കുകയാണ് സൈക്കോളജിസ്റ്റായ വാണി ദേവി.