ഇക്കഴിഞ്ഞ ജനുവരിയില്‍ മലേഷ്യയില്‍ വെച്ച് നടന്ന മിസിസ് ഇന്ത്യ ഇന്‍ര്‍നാഷണല്‍ 2020 ജേതാവാണ് കൊച്ചി സ്വദേശിയായ മിഥില ജോസ്. ബാഹ്യ സൗന്ദര്യത്തിന് അപ്പുറത്ത് ബുദ്ധിയും ആത്മ വിശ്വാസവുമാണ് തന്നെ മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ 2020 കിരീടം ചൂടിച്ചതെന്നാണ് മിഥിലക്ക് പറയാനുള്ളത്. വിവാഹ ശേഷം വിദ്യാഭ്യാസവും തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുക കൂടിയാണ് മിഥില. മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന കിരീടം കൂടി ചൂടുമ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി കൂടി പ്രയത്നിക്കുകയാണ് മിഥില.