ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിപ്പ് പലരീതിയില്‍ ഉപയോഗിച്ചവരാണ് നാം. ഉള്ളിലൊളിച്ചിരുന്ന കലാവാസനകളെല്ലാം സടകുടഞ്ഞ് എണീറ്റ കാലം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും ധാരാളമുണ്ടായപ്പോള്‍ കര കയറാന്‍ ചിലര്‍ക്കത് ആശ്വാസമായി.

മറ്റുചിലര്‍ വരുമാനമാര്‍ഗ്ഗമായും ഇത്തരം ഹോബികളെ മാറ്റി. അങ്ങനെയാണ് ദേവകിയമ്മ തന്റെ പ്രധാനഹോബിയെ കാലങ്ങള്‍ക്ക് ശേഷം പുറത്തെടുക്കുന്നത്. ആ കഥയിലേക്ക്...