കാതുകൊണ്ടല്ല, ഹൃദയം കൊണ്ട് കേൾക്കണം ഇരുട്ടിൽ സമീഹ പാടുന്ന ഈ പാട്ടുകൾ

ലോകത്തിന്റെ മനോഹാരിതകളൊന്നും കാണാനാവാത്ത രണ്ട് കുഞ്ഞുകണ്ണുകള്‍. എന്നാല്‍ തന്റെ മനോഹര ശബ്ദത്തിലൂടെ ചുറ്റുമുള്ള ലോകം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി മനോഹരമാക്കുകയാണ് അവള്‍. ആയിഷ സമീഹ. ആ വീടുമുഴുവന്‍ അവളുടെ പാട്ടിന്റെ സന്തോഷത്തിരകളാണ്.

വൈദ്യരങ്ങാടി വി.പി സിദ്ദീഖിന്റെയും റൈഹാനത്തിന്റെയും മകള്‍ സമീഹയ്ക്ക് ജന്മനാ തന്നെ കാഴ്ചയുണ്ടായിരുന്നില്ല. 'ഡോക്ടര്‍മാര്‍ സംശയം പറഞ്ഞിരുന്നു, കണ്ണ് ശരിയാവില്ലാന്ന്.' എങ്കിലും ചികിത്സ നടത്തി നോക്കാനായിരുന്നു സമീഹയുടെ കുടുംബത്തിന്റെ തീരുമാനം. രണ്ട് വര്‍ഷത്തോളം പല ചികിത്സകളും നടത്തി,  ഡോക്ടര്‍മാരെ കണ്ടു. ഒടുവില്‍ അവരെല്ലാം കൈയൊഴിഞ്ഞു. എങ്കില്‍ പിന്നെ മകളെ സ്വന്തമായി പറന്നുയരാന്‍ പഠിപ്പിക്കാം എന്നായി ആ അച്ഛനും അമ്മയും. പിന്നെ അവള്‍ക്കു പറ്റിയ സ്‌കൂളൊക്കെ തേടിപ്പിടിച്ചു. കൊളത്തറ വികലാംഗ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സമീഹ.

Read Story... ഇരുട്ടിലിരുന്ന് സമീഹ പാടി... കാണാത്ത ഈ മണ്ണും വിണ്ണും കണ്ണാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented