കലാ-കായികരം​ഗങ്ങളിൽ കഴിവുതെളിയിച്ച നിരവധി കുട്ടികളുണ്ട് നമുക്കിടയിൽ. അവരുടെ കൂട്ടത്തിലേക്ക് ഇതാ രണ്ടുപേർകൂടി. ആയിഷ റിസ, അമിന ഐറിൻ എന്നിവരാണവർ. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 140 എം.എല്‍.എ.മാരുടെയും അവരുടെ മണ്ഡലങ്ങളുടെയും പേരുകള്‍ കാണാപാഠമാണ് ഈ കുരുന്നുകള്‍ക്ക്.