അന്‍പത് വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച ശേഷം ഇന്ന് നാട്ടില്‍ കോട്ടയത്ത് ജൈവകൃഷിക്കായി ഒരു ഫാം നടത്തുകയാണ് അന്നമ്മ. സ്വിസ് ജേര്‍ണലിസ്റ്റായ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെയാണ് കേരളത്തില്‍ മാരകരോഗങ്ങള്‍ കൂടി വരുന്നതായും അതിന് കാരണം ജീവിത ശൈലിയാണെന്നും അന്നമ്മ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിയ അന്നമ്മ ജൈവകൃഷി തുടങ്ങുകയായിരുന്നു.