നൂറ്റി രണ്ട് വയസുളള അന്നമ്മ മുത്തശ്ശി ദിവസവും നടക്കുന്നത് ഏഴ് കിലോമീറ്ററാണ്. ആറ് വർഷം കഴിഞ്ഞു അന്നമ്മ ഈ നടത്തം ആരംഭിച്ചിട്ട്. ആരെങ്കിലും വല്ലതും കഴിക്കാൻ വാങ്ങി നൽകിയാൽ സന്തോഷവതിയാണ് ഈ മുത്തശ്ശി.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഇരിങ്ങോളിലാണ് അന്നമ്മ മുത്തശ്ശിയുടെ വീട്. രാവിലെ തുടങ്ങും യാത്ര.  ഇരിങ്ങോളിൽ നിന്ന് തുടങ്ങുന്ന യാത്ര മൂന്നര കിലോമീറ്റർ അകലെയുള്ള പെരുമ്പാവൂരിൽ അവസാനിക്കും. വൈകുന്നേരം വരെ അവിടെ ചിലവഴിച്ച് തിരികെ വീട്ടിലേക്ക് മടങ്ങും.

102 വയസായിട്ടും ഇവർ ഈ ശീലം ഇതുവരെ വിട്ടിട്ടില്ല. പലപ്പോഴും ചുമട്ടുതൊഴിലാളികളാണ് മുത്തശ്ശിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാറ്. ഇടയ്ക്ക് ചില സാമ്പത്തിക സഹായങ്ങളും. ഈ നടപ്പാണ് അന്നമ്മയുടെ ആരോ​ഗ്യവും ജീവനും നിലനിർത്തുന്നതെന്നാണ് ഒരിക്കൽ ഡോക്ടർ പറഞ്ഞത്.