യു.എസിലെ അതിസമ്പന്നരായ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍

സ്വപ്രയത്‌നത്താല്‍ സമ്പന്നരായ യു.എസിലെ സ്ത്രീകളുടെ പട്ടികയിലിടംനേടി ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍.ഫോബ്‌സ് മാസിക പുറത്തിറക്കിയ 80 സ്ത്രീകളുള്‍പ്പെടുന്ന 2019-ലെ പട്ടികയിലാണ് സംരംഭകരായ ജയശ്രീ ഉള്ളാള്‍, നീരജ സേത്തി, നേഹാ നര്‍ഖെഡെ എന്നിവര്‍ ഇടംപിടിച്ചത്. റൂഫിങ് രംഗത്തെ മൊത്തക്കച്ചവടസ്ഥാനമായ എ.ബി.സി. സപ്ലൈയുടെ ചെയര്‍പേഴ്‌സണ്‍ ഡയാനെ ഹെന്‍ഡ്രിക്‌സാണ് പട്ടികയില്‍ ഒന്നാമത്. 72-കാരിയായ ഡയാനെയ്ക്ക് 700 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.
മാധ്യമരംഗത്തെ പ്രമുഖ ഓപ്ര വിന്‍ഫ്രി, ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, ടെലിവിഷന്‍ താരം കെയ്ലി ജെന്നെര്‍, പോപ്പ് താരങ്ങളായ റിയാന്ന, മഡോണ, ഗായിക ബിയോണ്‍സ്, എഴുത്തുകാരി ഡാനിയേല സ്റ്റീല്‍, ടെന്നീസ് താരം സെറീന വില്യംസ് എന്നിവരും പട്ടികയിലുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented