തിരയടങ്ങാത്ത കടല്‍ പോലെയൊരു പെണ്‍കുട്ടി

പാരാപ്ലീജിയ ബാധിക്കുമ്പോള്‍ അംബികക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം. കടുംനിറങ്ങള്‍ മാത്രം തെളിയുന്ന ബഹളങ്ങള്‍ നിലയ്ക്കാത്ത പ്രായത്തില്‍ കലാലയ വരാന്തയുടെ പടികെട്ടുകളില്‍നിന്ന് വീഴ്ച്ചയുടെ രൂപത്തിലെത്തിയ ദുരന്തം അംബികയെ ചക്രകസേരയിലിരുത്തി മറഞ്ഞു. വെല്ലൂര്‍ സി.എം.സി. ആശുപത്രിയിലെ ശസ്ത്രക്രിയയും ആശുപത്രിവാസവും, റീഹാബിലിറ്റെഷനുമൊക്കെയായി നീണ്ട രണ്ടുമാസങ്ങളില്‍ അവള്‍ സ്വയം പാകപ്പെട്ടു. തന്റെ കാലുകളുടെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപെട്ടതറിഞ്ഞ ആ പത്തൊമ്പതുവയസ്സുകാരി വിധിക്കുനേരെ ഒരു പുഞ്ചിരിയെറിഞ്ഞുകൊടുത്ത് പൊരുതാനുറച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.