താലിബാൻ വക്താവിനെ ആദ്യമായി അഭിമുഖം ചെയ്ത് ചരിത്രത്തിലിടം നേടിയ മാധ്യമപ്രവർത്തകയാണ് ബഹേഷ്ത അഗാൻഡ്. അഫ്​ഗാൻ ടെലിവിഷൻ ചാനലായ ടോളോ ന്യൂസിന്റെ അവതാരകയായിരുന്നു അവർ. ആ അഭിമുഖത്തിന് ശേഷം ഒരു ദുഃസ്വപ്നം പോലെയായിരുന്നു അ​ഗാൻഡിന്റെ ജീവിതം. ഇഷ്ടപ്പെട്ട ജോലിയും നാടുമൊക്കെ വിട്ടെറിഞ്ഞ് ഇന്ന് ദോഹയിൽ അഭയം തേടിയിരിക്കുകയാണ് അ​ഗാൻഡും കുടുംബവും.