മറ്റെല്ലാ കാര്യങ്ങളും എന്ന പോലെ ഫിറ്റ്നസ് കോഴ്സുകളും ഇപ്പോൾ ഓൺലൈനാണ്. അതുകൊണ്ടുതന്നെ ചതിക്കുഴികളും അല്പം കൂടാൻ സാധ്യതയുണ്ട്. വ്യായാമം ചെയ്യുമ്പോളും ഇതിനോടനുബന്ധമായി എന്തുതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതാണ് ഉചിതം എന്നെല്ലാം പറഞ്ഞുതരികയാണ് അഭിരാമി മുരളി.

ആർക്കിടെക്റ്റും ഫിറ്റ്നസ് പരിശീലകയുമാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി അഭിരാമി. വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ വിശ്രമവും വേണമെന്ന് ഇവർ പറയുന്നു. വ്യായാമത്തിന് ശേഷം പേശികൾ ശാന്തമാകാൻ സമയം നൽകണം. ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. പഞ്ചസാര, ബേക്കറി ആഹാരങ്ങൾ എന്നിവയ്ക്ക് പകരം പഴങ്ങൾ കഴിക്കാം.

ലോക്ഡൗൺ കാലത്ത് അരമണിക്കൂറെങ്കിലും മനസിന് സന്തോഷം തരുന്ന എന്തിനെങ്കിലുമായി മാറ്റിവെയ്ക്കണമെന്നും അഭിരാമി പറയുന്നു.