എണ്‍പത്തിമൂന്നിലും പത്മിനി ടീച്ചര്‍ വരയ്ക്കുകയാണ്; ഈ ഒന്‍പതാം ക്ലാസുകാരിക്കൊരു വീടിനുവേണ്ടി

പി.എസ് പത്മിനി എന്ന ഈ പഴയകാല ചരിത്ര അധ്യാപികയ്ക്ക് ചിത്രകല വെറും നേരംപോക്കല്ല. തന്റെ 83-ാം വയസ്സിലും വരകളോടും നിറങ്ങളോടുമുള്ള പ്രണയം ഒരു തരിപോലും ചോരാതെ ഹൃദയത്തോടടുക്കി പിടിക്കുകയാണ് അവര്‍. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ ഇനി വെറുതേ ഇരിക്കാം എന്ന് കരുതുന്നവരുടെ ഇടയിലാണ് പത്മിനി ടീച്ചര്‍ തന്റെ ചിത്രരചനാ പഠനവും പ്രദര്‍ശനങ്ങളുമായി ഇറങ്ങിത്തിരിച്ചത്. ഇപ്പോഴിതാ ഒരു പാവപ്പെട്ട കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ പണം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിന്റെ തിരക്കിലും. തിരുവനന്തപുരം വഴുതക്കാട്ടെ അജിത്ര എന്ന ഒമ്പതാം ക്ലാസുകാരിക്ക് വീടെന്നു പറയാന്‍ ഷീറ്റുമേഞ്ഞ മറപ്പുര മാത്രമേയുള്ളൂ. അവള്‍ക്കൊരു വീടുപണിയാന്‍ ഈ കൊറോണക്കാലത്തും ടീച്ചര്‍ നിറങ്ങളുടെ പണിപ്പുരയിലാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented