അറുപത്തിനാലിലും ചുവട് പിഴയ്ക്കുന്നില്ല കോഴിക്കോട് കൊളത്തറയിലെ ശുഭ ചേച്ചിക്ക്. കുഞ്ഞുന്നാളിലേ കൂടെ കൂട്ടിയ ഡാന്‍സിനെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടെ എപ്പോഴോ നിര്‍ത്തിവെച്ചതായിരുന്നു അവര്‍.
ബാധ്യതകളെല്ലാം ഒഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് പോവുമ്പോള്‍ തന്റെ പഴയ ചുവടുകളെ പൊടി തട്ടിയെടുത്ത് സ്റ്റേജുകള്‍ തോറും കയറിയിറങ്ങി ജീവിതം ആസ്വദിക്കുകയാണ് ഇന്ന് ശുഭ ചേച്ചി.
അതിനിടെ ആരോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ശുഭ ചേച്ചിയുടെ ഡാന്‍സ് വീഡിയോ വൈറലാവുകയും ചെയ്തതോടെ ഇന്ന് കൊളത്തറയിലെ സെലിബ്രിറ്റി കൂടിയായി ഈ അറുപത്തിനാലുകാരി.