ഐ.പി.എല്ലില്‍ വിക്കറ്റ് കീപ്പര്‍ ആക്കാതിരുന്നത്, സഞ്ജു സാംസണ്‍ സംസാരിക്കുന്നു

രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തിയതും ടീം ഏല്‍പ്പിച്ച റോള്‍ ഭംഗിയായി ചെയ്യാനായതും സന്തോഷം നല്‍കുന്നതാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ലേലത്തില്‍ മുടക്കിയ പണത്തിന് അനുസരിച്ച് ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും സഞ്ജു. എട്ടു കോടി കിട്ടി എന്നതിനേക്കാള്‍ സന്തോഷം രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചതായിരുന്നു. അവിടെ നിന്ന് ലഭിച്ച അനുഭവമായിരുന്നു. ടിട്വന്റിയില്‍ ഫീല്‍ഡിങ്ങിന് വളരെ പ്രാധാന്യമുണ്ട്. മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനാലാണ് വിക്കറ്റ് കീപ്പറുടെ റോള്‍ തരാതിരുന്നത്. അത് ടീമിന്റെ തീരുമാനമായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെ മികച്ച രീതിയില്‍ ടീമിനെ നയിച്ചു. ദേഷ്യപ്പെടാതെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് രഹാനെയെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം : Read More

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented