മത്സരം ജയിപ്പിക്കുന്നത് ബൗളര്‍മാര്‍: രോഹന്‍ പ്രേം

ഇന്നത്തെ സാഹചര്യങ്ങളില്‍ റണ്‍സ് നേടുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമല്ല. അതിനാല്‍ തന്നെ ഒരു മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ബൗളര്‍മാരാണ്. ആരാണ് മാച്ച് വിന്നേഴ്‌സ് എന്നു ചോദിച്ചാല്‍ ബൗളര്‍മാര്‍ എന്നു ഞാന്‍ പറയും. ഇത് രോഹന്‍ പ്രേമിന്റെ വാക്കുകള്‍.

കേരള രഞ്ജി ടീമിന്റെ നായകനായ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ വര്‍ഷങ്ങളായി കേരളാ ബാറ്റിംഗ് നിരശയുടെ നെടുംതൂണാണ്. മാതൃഭൂമി ഡോട് കോമിന്റെ 'യുവേഴ്‌സ് ട്രൂലി' യില്‍ ഇത്തവണ രോഹനാണ് വായനക്കാരോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. വിവിധ പ്രായപരിധികളിലുള്ള കേരളാ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന രോഹന്‍ ദേശീയ തലത്തില്‍ മേഖലാ ടീമിലും കളിച്ചിട്ടുണ്ട്. തന്റെ കായിക ജീവിത്തെപ്പറ്റി മാതാപിതാക്കളുടെ സ്വാധീനത്തെക്കുറിച്ച് പരിശീലകരെയും കേരളാ ക്രിക്കറ്റിനെപ്പറ്റിയും വാചാലനാവുകയാണ് രോഹന്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.