അച്ഛന്റെ മരണ ശേഷം വീടിന്റെ പടിയിറങ്ങേണ്ടി വന്ന അമ്പിളിക്കും അമ്മയ്ക്കും അച്ഛന്റെ ഇസ്തിരിക്കടയായിരുന്നു അന്നമായത്. തേപ്പുകാരിയായ അമ്പിളി ജീവിതത്തിൽ താണ്ടിയതെല്ലാം കനൽ വഴികളായിരുന്നു. എന്നാൽ അമ്മയുടെ സ്‌നേഹച്ചൂടും ഇസ്തിരിയുടെ കൊടും ചൂടും അമ്പിളിയുടെ വിജയങ്ങൾക്ക് വളമായി.

ജീവിതത്തിൽ പകച്ചു നിൽക്കാതെ മുന്നോട്ടുപോയ അമ്പിളി ഒടുവിൽ നേടിയത് ഡോക്ടറേറ്റ് എന്ന സ്വപ്നമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിലും സ്ത്രീധനം നൽകാൻ കഴിയാത്തതിന്റെ പേരിലും നിരന്തര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അമ്പിളി ഇന്നത്തെ പെൺകുട്ടികൾക്ക് മാതൃകയാണ്.