'എന്നെ കണ്ട് ആരും ചിത്രത്തിന് കയറുമെന്ന് കരുതുന്നില്ല' | Manikandan Pattambi | Yours Truly

എന്റെ മുഖം കണ്ട് ഒരു ചിത്രത്തിന് ആള്‍ കയറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. എന്നാല്‍ സിനിമ മികച്ചതാണെങ്കില്‍ അഭിനേതാക്കളെ നോക്കാതെ പ്രേക്ഷകര്‍ കണ്ട് വിജയിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.വി. സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് മണികണ്ഠന്‍. നവാഹതനായ സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന 'രമേശന്‍ ഒരു പേരല്ല' എന്ന ചിത്രത്തിലെ രമേശനെ അവതരിപ്പിക്കുന്നത് മണികണ്ഠനാണ്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള കാനഡ ഫിലിം ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സംവിധായകന്‍ സുജിത്തിനാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented