ടിക്കറ്റുണ്ടായിട്ടും വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ഒരു മയിലിന്റെ കഥ

ന്യൂജെഴ്സിയിലെ നെവാര്‍ക്ക് ലൈബ്രറി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് ലോസ് ആഞ്ജലിസിലേക്കാണ് മയിലിനു പോകേണ്ടിയിരുന്നത്. ഡെക്സ്റ്റര്‍ എന്ന മയിലിനൊപ്പം ഉടമ വെന്റിക്കോയുമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫറും കലാകാരിയുമാണ് വെന്റിക്കോ. ഡെക്സ്റ്ററിനും അവര്‍ ടിക്കറ്റെടുത്തിരുന്നു. ആരോഗ്യ, സുരക്ഷാകാരണങ്ങളാല്‍ മയിലിനെ വിമാനത്തില്‍ കയറ്റാനാവില്ലെന്നായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ നിലപാട്. മയിലിന്റെ വലിപ്പവും ഭാരവുമൊന്നും വിമാനത്തിന്റെ യാത്രാമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിശദീകരിച്ചു. വിമാനത്താവളത്തിലെത്തുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം ഇക്കാര്യം വെന്റിക്കോയോട് പറഞ്ഞിരുന്നുവെന്ന് വിമാനകമ്പനി വക്താവ് ആന്‍ഡ്രി ഹില്ലര്‍ പറഞ്ഞു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.