ഫുട്ബോളിനെ കാല്‍ക്കീഴിലാക്കിയ ജോര്‍ജ് വിയ ലൈബീരിയയെ ഭരിക്കുമോ? ദ വേള്‍ഡ് ഇന്‍ എ വീക്ക്

ജോര്‍ജ് വിയ. ലൈബീരിയയുടെ തലസ്ഥാനമായ മൊണ്‍റോവിയയിലെ ചേരിയില്‍ ജനനം. പാരീസ് സെന്റ് ജെര്‍മെയ്ന്‍, എ.സി. മിലാന്‍ എന്നീ ക്ലബ്ബുകളിലൂടെ വളര്‍ന്ന്, ചെല്‍സിയിലും മഞ്ചസ്റ്റര്‍ സിറ്റിയിലും കളിച്ച് പൂര്‍ണമാക്കിയ കായിക ജീവിതം. 2002-ല്‍ അദ്ദേഹം കളിക്കളത്തില്‍ നിന്നിറങ്ങി രാഷ്ട്രീയത്തിലേക്കു കയറി. ലൈബീരിയന്‍ പാര്‍ലമെന്റംഗമായി. കഴിഞ്ഞയാഴ്ച നടന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ വിയ ജയിച്ചു. ജോസഫ് ബോവാകായിയെയാണ് അദ്ദേഹം അടിയറവു പറയിച്ചത്. നിലവിലെ വൈസ് പ്രസിഡന്റാണ് ബൊവാകായി. 61.5 ശതമാനം വോട്ടാണ് വിയയ്ക്ക് കിട്ടിയത്. ലൈബീരിയയിലെ 16 കൗണ്ടികളില്‍ 15-ലും അദ്ദേഹം ജയിച്ചു. ജനാധിപത്യത്തിലൂടെ പിച്ചവെക്കുന്ന ലൈബീരിയയ്ക്ക് നിര്‍ണായകമാണ് വിയയുടെ വിജയം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.