ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് ദിവസം മാത്രം നീണ്ടുനിന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ ഗ്രൗണ്ടിലെ പിച്ചിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത പിച്ചില്‍ പാര്‍ട് ടൈം സ്പിന്നര്‍മാര്‍ പോലും വിക്കറ്റ് കൊയ്യുന്ന കാഴ്ചയായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍. പിച്ചിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ രംഗത്തെത്തി.

മൊട്ടേരയിലേത് ടെസ്റ്റിന് പറ്റിയ പിച്ചായിരുന്നില്ലെന്ന് വി.വി.എസ്. ലക്ഷ്മണും ഹര്‍ഭജന്‍ സിങ്ങും തുറന്നടിച്ചു. യുവ്‌രാജ് സിങ്ങും പിച്ചിന്റെ മോശം സ്വഭാവത്തെ വിമര്‍ശിച്ച് രംഗത്തെത്തി. മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ വിജയവും പിച്ചിനെക്കുറിച്ചുയര്‍ന്ന വിവാദങ്ങളും വിലയിരുത്തുകയാണ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ്.