നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 25 റണ്‍സിനും തകര്‍ത്ത് 3-1ന് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് ടീം ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനും ടീം യോഗ്യത നേടി. 

ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം തന്നെയാണ് ഈ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഈ മിന്നുന്ന വിജയത്തില്‍ ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരുടെ പ്രകടനം വിലയിരുത്തുകയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം ആണോ ഇപ്പോഴത്തേതെന്ന ചര്‍ച്ചകളെ കുറിച്ച് സംസാരിക്കുകയും ചെയ്യുകയാണ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ്.

Content Highlights: This is not India s best Test team