വന്യ മൃഗങ്ങള്‍ക്ക് കാടും നാടും തിരിച്ചറിയാനാവാത്ത കാലമാണ്. അവര്‍ നാട്ടിലിറങ്ങുന്നു, ആളുകളെ അക്രമിക്കുന്നു, കൃഷിയും സ്വത്തും പാടേ നശിപ്പിക്കുന്നു. മലയോരത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു പ്രശ്നം ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നു. 

രക്തം വിയർപ്പാക്കി ഉപജീവനം നടത്തിയിരുന്ന കർഷകന്റെ വാക്കുകൾ ആരും കേൾക്കുന്നില്ല എന്നൊരു പരാതി മലയോര കർഷകർക്കിടയിൽ ഉയർന്നു കേൾക്കുന്നുണ്ട്. അതേ സമയം ജീവിക്കാനുള്ള അവകാശം മനുഷ്യനെന്ന പോലെ വന്യമൃ​ഗങ്ങൾക്കുമുണ്ട്.

വന്യമൃ​ഗങ്ങൾ കാടിറങ്ങാതെ നോക്കേണ്ടത് ആരാണ്? അഥവാ കാടിറങ്ങിയാൽ ആ പ്രശ്നത്തിന് പരിഹാരം കാണേണ്ടവർ ആരൊക്കെയാണ്? പതിറ്റാണ്ടുകൾ തുടർന്നു പോരുന്ന ഈ സമസ്യകൾക്കിടയിലേക്ക് റിപ്പോർട്ടേഴ്സ് ഡയറി വീണ്ടും കാടുകയറുകയാണ്. ഇവിടെ കർഷകർക്കും ചിലത് പറയാനുണ്ട്.