എഴുതിയെഴുതി മടുക്കുന്നു കുട്ടികള്‍. മൊബൈലുകളില്‍ നോക്കി അക്ഷരം പകര്‍ത്തി ചുവുന്നു തുടുത്തുപോവുന്നു അവരുടെ കണ്ണുകള്‍. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പഠിക്കേണ്ട പുതിയ കാലം. ആസ്വാദനമില്ലാത്ത ക്ലാസ് മുറികളില്ലാത്ത കൂട്ടുകൂടലുകള്‍ ഇല്ലാത്ത ഡിജിറ്റല്‍ പഠന കാലം അവരെ വെറുപ്പിക്കലിന്റെ പഠന കാലമാക്കുന്നു. പ്രായത്തിനപ്പുറമുള്ള ഡിജിറ്റല്‍ സാക്ഷരതയിലൂടെ സഞ്ചരിക്കുമ്പോള്‍ പുറത്ത് വിരിച്ചിരിക്കുന്ന സൈബര്‍ വലയില്‍ കുടുങ്ങി ഉഴലുന്നു നമ്മുടെ കുട്ടികള്‍.റിപ്പോര്‍ട്ടേഴ്‌സ് ഡയറി കുട്ടികളിലേക്ക് പോവുകയാണ്.