കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും സ്ഥിരീകരിച്ചതോടെ നിപ്പാ കാലത്തിന് ശേഷം വലിയ വെല്ലുവിളിയുടെ നാളുകളിലൂടെയാണ് ആരോഗ്യ രംഗം മുന്നോട്ട് പോവുന്നത്. കോഴിക്കോട്ടെ കൊടിയത്തൂരിലേയും വേങ്ങേരിയിലേയും  ഫാമുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇതിനിടെ വവ്വാലിനെയും കൊറ്റിയെയും കാക്കയേയും പോലുള്ളവ ചത്ത് വീഴുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. വളര്‍ത്തു പക്ഷികളെ മാത്രം കൊന്നൊടുക്കുന്നത് കൊണ്ട് മാത്രം  തടയാന്‍ കഴിയുന്നതാണോ പക്ഷിപ്പനിയെന്നാണ് ഇത്തവണ റിപ്പോര്‍ട്ടേഴ്സ് ഡയറി പരിശോധിക്കുന്നത്.