കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാത്ത കേരളം | Reporter's Diary

കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അക്രമം തടയാന്‍ കൊണ്ടുവന്ന പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്) എന്ന വകുപ്പിനെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് പോലീസും നീതിപീഠവും ആത്മഹത്യയാക്കി മാറ്റുമ്പോള്‍ പോക്‌സോ നിയമം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നു. പോക്സോ ചുമത്തപ്പെട്ട എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ അത്ഭുതപ്പെട്ടുപോവും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ ഡിസംബര്‍ നാല് വരെ മാത്രം കേരളത്തില്‍ 6934 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ കഴിഞ്ഞത്.
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented