ഒബിസി പട്ടിക തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളടക്കം ലോക്‌സഭയിലെ 385 അംഗങ്ങളും രാജ്യസഭയിലെ 187 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇതോടെ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഒബിസി ലിസ്റ്റ് പരിഷ്‌കരിക്കാനാവും. മറാത്ത വിഭാഗക്കാര്‍ക്ക് സംവിരണം കൊണ്ടുവരാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമനിര്‍മാണ നീക്കത്തിന് സുപ്രീം കോടതി തടസം നിന്നതോടെയാണ് ഭരണഘടനാ ഭേദഗതിക്കുള്ള അരങ്ങൊരുങ്ങിയത്.