'മാണിക്യമലരായ പൂവി' യുടെ കഥ, ചുമടുതാങ്ങികളുടേയും

നാലു പതിറ്റാണ്ടു മുമ്പ് പി.എം.എ ജബ്ബാര്‍ എഴുതിയ മാണിക്യ മലരായ പൂവി എന്ന ഗാനം ഇന്ന് ഹിറ്റായി മാറി. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലേക്ക് ഈ ഗാനം എത്തിയത് ചുമടു താങ്ങി എന്ന ബാന്‍ഡ് സംഘത്തിലൂടെയാണ്. ഇതേ പാട്ട് ഈ സംഘം പാടി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഒമര്‍ലുലു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പാട്ടിന് കോപ്പി റൈറ്റ് വാങ്ങിയതിനു ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ഈ ബാന്‍ഡിനെ തന്നെ ഒമര്‍ വിളിക്കുകയായിരുന്നു. സഫീര്‍ വി.ജബ്ബാര്‍, ജിഷ്ണു വര്‍മ്മ, അക്ഷയ് ഗിരീഷ്, സംഗീത് വിജയന്‍, ജുബൈര്‍ മുഹമ്മദ് എന്നിവരാണ് ഈ ബാന്‍ഡിനു പിന്നില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.