കോഴിക്കോട് ജില്ലയിലെ പ്രാദേശികമായ മനോഹര തീരമാണ് കക്കോടിക്കടുത്തുള്ള ഒളോപ്പാറ. പേരിൽ മാത്രം പാറയുള്ള ഇവിടം വാ​ഗ്ദാനം ചെയ്യുന്നത് അകലാപ്പുഴയിൽ നിന്നുള്ള അസ്തമയക്കാഴ്ചകളാണ്.

കോഴിക്കോട് ന​ഗരത്തിൽ നിന്ന് 15 കിലോ മീറ്റർ മാത്രമേയുള്ളൂ ഇവിടേയ്ക്ക്. ഒരിടവേളയ്ക്ക് ശേഷം സഞ്ചാരികളുടെ തിരക്കാണിവിടെ. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞാണ് എല്ലാവരും എത്തുന്നത്. നിരവധി മത്സ്യങ്ങളുടേയും പക്ഷികളുടേയും സങ്കേതം കൂടിയാണിവിടം.