കോഴിക്കോട്ടെ കടൽത്തീരമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അധികമാർക്കും അറിയാതെ ഒളിഞ്ഞിരിക്കുന്ന ഒരു ബീച്ചുണ്ട് കോഴിക്കോട്. പയ്യോളിക്കടുത്തുള്ള കൊളാവി ബീച്ചാണത്. 

ഭൂപ്രകൃതിയിൽ ഗോവയോട് സാദൃശ്യമുള്ളതിനാൽ 'മിനി ഗോവ' എന്നൊരു വിളിപ്പേരും നാട്ടുകാർ കൊളാവിക്ക് നൽകിയിട്ടുണ്ട്. പുഴയും കടലും സംഗമിക്കുന്ന, കണ്ടൽക്കാടുകൾ കൊണ്ട് സമ്പന്നമായ അവിടേയ്ക്കാണ് ലോക്കൽ റൂട്ടിന്റെ ഇത്തവണത്തെ യാത്ര.