പാവങ്ങളുടെ ഊട്ടിയാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. പോത്തുണ്ടിയില്‍ നിന്ന് കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ കാട്ടുപാതയിലൂടെ യാത്ര ചെയ്ത് നെല്ലിയാമ്പതിയിലെത്തിയാല്‍ നമുക്ക് മുന്നില്‍ തുറക്കുന്നത് പുതിയ ഒരു ലോകമാണ്. ആ യാത്ര നമ്മുടെ സ്വന്തം ആനവണ്ടിയിലായാലോ? അവിടേക്കാണ് ലോക്കൽ റൂട്ടിന്റെ ഇത്തവണത്തെ യാത്ര. 

പോത്തുണ്ടി ഡാമും വരയാട് മലയും സീതാർകുണ്ടും കേശവൻപാറയുമെല്ലാമടങ്ങുന്ന ഗംഭീര പാക്കേജാണ് സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണമടക്കം 650 രൂപയാണ് ഒരാൾക്ക് വരുന്ന ചാർജ്.