കോഴിക്കോടിന്റെ സ്വീറ്റ് കൂട്ടുകാരൻ ഇനി ഓൺ എയർ

സംഗീതത്തിന്റെ പെരുമഴ പെയ്യിക്കാന്‍ കോഴിക്കോടിന്റെ സ്വീറ്റ് കൂട്ടുകാരനായി ക്ലബ് എഫ്.എം. 104.8 പാടിത്തുടങ്ങി. ബുധനാഴ്ച രാവിലെ 9.30ന് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ഡയറക്ടര്‍ പി.വി. ഗംഗാധരന്‍,എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി. ഐ. രാജീവ്, ക്ലബ്ബ് എഫ്.എം.കോഴിക്കോട് പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന മയൂര ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 
 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.