ചെന്നൈ: ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും നാളെ കളത്തിലിറങ്ങുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ മണ്ണില്‍ ചരിത്രവിജയം നേടിയ ടീമില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി, ഇഷാന്ത് ശര്‍മ തുടങ്ങിയവരും പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്ന ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവരും തിരിച്ചെത്തുന്നുണ്ട്.
കോലിയുടെ അഭാവത്തില്‍ ഓസീസ് മണ്ണില്‍ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ വിജയം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ കോലിയെ സമ്മര്‍ദത്തിലാക്കുമോ? ഇംഗ്ലണ്ടിനെതിരേ എന്തായിരിക്കും ഇന്ത്യയുടെ തന്ത്രം? അന്തിമ ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കും? ഇക്കാര്യങ്ങള്‍ വിലയിരുത്തുകയാണ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ്.