രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയപ്പോള്‍ ബാറ്റു കൊണ്ടും ബോളുകൊണ്ടും താരമായത് രവിചന്ദ്രന്‍ അശ്വിനായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുകയും ചെയ്തു.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 106 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ ഏഴാം വിക്കറ്റില്‍ കോലിക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അശ്വിനാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 286-ല്‍ എത്തിച്ചത്.

രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ വിജയവും അശ്വിന്റെ പ്രകടനവും വിലയിരുത്തുകയാണ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ്.