കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് ധനമന്ത്രി തോമസ് ഐസകിന്റെ കൗശലമെന്ന് വിഡി സതീശന്‍ പറഞ്ഞു. മസാലബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നിലപാട് സിഎജി അംഗീകരിച്ചു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമര്‍ശിച്ചതെന്നും സതീശന്‍ പറഞ്ഞു.