പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൊക്കയാറിലെത്തി. ദുരന്തമുണ്ടായി ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ​ഗൗരവതരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.  വളരെ ദൗർഭാ​ഗ്യകരമായ സംഭവമാണ് നടന്നത്. ഇത്ര നേരമായിട്ടും ഒരു മൃതദേഹം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്രയും ദുഷ്കരമാണ് തിരച്ചിൽ. ബന്ധപ്പെട്ടവരാരും കഴിഞ്ഞദിവസം ഇവിടേക്ക് വരാതിരുന്നതെന്ന് അവർ പറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.