വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ബേപ്പൂര്‍ വൈലാലില്‍ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മിസോറാം ​ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാഘവൻ എം.പി ബഷീർ സ്മാരക പ്രഭാഷണം നടത്തി. ബഷീർ ഓർമിക്കപ്പെടുമ്പോൾ എന്ന വിഷയത്തിൽ രാജ്യസഭാ എം.പിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം. വി. ശ്രേയാംസ്കുമാർ സംസാരിച്ചു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായിരുന്നു.