ബജറ്റിൽ കേരളത്തിനായി വൻ പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 65000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടത്.  കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് 1157 കോടി രൂപയും അനുവദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുന്‍നിര്‍ത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകള്‍ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞു.