ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയും 'അമ്മ' യും ചേര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു കോടി രൂപ ചെറിയ തുകയാവാം എന്നാല്‍ അഭിനേതാക്കള്‍ക്ക് ഇത് വലിയ തുകയാണെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍ തീരുമാനങ്ങള്‍ എടുക്കുമെന്ന് അമ്മ സംഘടന ഭാരവാഹികള്‍ അറിയിച്ചു.