കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഒരുങ്ങുകയാണ്. ട്രിപ്പിള്‍ ലോക്ഡൗണിന്റെ പേരില്‍ ചിലയിടങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത് അശാസ്ത്രീയ നടപടികളാണെന്ന വിമര്‍ശനവും നിലനില്‍ക്കുമ്പോള്‍ ചടങ്ങുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയരുകയാണ്. സര്‍ക്കാരിന്റെ തീരുമാനം സാധൂകരിക്കാനാവുന്നതാണോ? - റിപ്പോര്‍ട്ടേഴ്‌സ് കോണ്‍. കോള്‍ ചര്‍ച്ച ചെയ്യുന്നു.