ലഹരിയുടെ പ്രലോഭനങ്ങളില്‍ വഴി തെറ്റിപ്പോകാതെ കുഞ്ഞുങ്ങളുടെ ഭാവിയും ചിന്തകളും പഠനത്തിലും സാമൂഹിക പ്രതിബദ്ധതയിലും നിക്ഷിപ്തമാക്കുക എന്ന ആശയം പങ്കുവെച്ചു സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എഎസ്. ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വൈകും മുന്‍പേ' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും യുവതലമുറയുടെ അമിത ലഹരി ഉപയോഗവും തടയേണ്ടതുണ്ട് എന്ന വ്യക്തമായ ഉദ്ദേശ്യം എഴുത്തുകാരന്‍ നനടപ്പാക്കിയതായി  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.