അറബിക്കടലില്‍ രൂപപെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായതോടെ തെക്കന്‍ കേരളത്തിലെ ജില്ലകള്‍ റെഡ് അലേര്‍ട്ടിലാണ്. മഴക്കെടുതികള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ മേഖലയിലെ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനമെന്നതിനാല്‍ വടക്കന്‍ കേരളവും ജാഗ്രതയിലാണ്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ കുറിച്ച് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നു.