പാലായില്‍ ഇടതുപക്ഷം അരാഷ്ട്രീയതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്: ചെന്നിത്തല

പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ല. കൂടുതല്‍ കുംഭകോണങ്ങള്‍ അതിന് ശേഷമാണ് വന്നത്. വിസ്വാസസമൂഹത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് ഇപ്പോഴും തുടരുകയാണ്. പാലായിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത്? പാലായില്‍ ഇടതുപക്ഷം അരാഷ്ട്രീയതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നേതാക്കളുടെ പ്രസംഗം പോലുമില്ല. രാഷ്ട്രീയം പറയാന്‍ അവര്‍ മടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext