നരേന്ദ്ര മോദിക്കും കേരളസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ അദ്ദേഹം പറഞ്ഞു. സമ്പന്നരുടെ സര്‍ക്കാരാണ് മോദിയുടേത്. ജനങ്ങളോട് മോദി തുടര്‍ച്ചയായി കള്ളം പറയുന്നു. റഫാല്‍ അഴിമതിയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരമാണ് പ്രധാനമന്ത്രി ഇല്ലാതാക്കിയത്. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി മോദി എന്താണ് ചെയ്തത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്, അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented