കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും -ശ്രീധരന്‍ പിള്ള

മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ഇതില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അന്ന് താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. അല്ലെങ്കില്‍ കേസ് കൊടുത്ത സി.പി.എം മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി പൊതുജീവിതം അവസാനിപ്പിക്കണം. സി.പി.എം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented